+

റെസ്റ്റോറന്റ് രുചിയില്‍ മഷ്റൂം 65 പരീക്ഷിച്ചാലോ

  കൂണ്‍- 250 ഗ്രാം   തൈര്- 2 ടീസ്പൂണ്‍   ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്- 2-3 ടീസ്പൂണ്‍   മുളകുപൊടി- 1/2 ടീസ്പൂണ്‍   കശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍

ചേരുവകള്‍

    കൂണ്‍- 250 ഗ്രാം
    തൈര്- 2 ടീസ്പൂണ്‍
    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്- 2-3 ടീസ്പൂണ്‍
    മുളകുപൊടി- 1/2 ടീസ്പൂണ്‍
    കശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍
    വറുത്ത ജീരകം പൊടിച്ചത്- 1/2 ടീസ്പൂണ്‍
    മല്ലിപ്പൊടി- 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി
    കോണ്‍ഫ്‌ളോര്‍- 2-3 ടീസ്പൂണ്‍
    അരിപ്പൊടി- 1-2 ടീസ്പൂണ്‍
    കറിവേപ്പില -അരിഞ്ഞത്
    ഉപ്പ്-ആവശ്യത്തിന്
    അരിഞ്ഞ ഇഞ്ചി-- 1 ടീസ്പൂണ്‍
    അരിഞ്ഞ വെളുത്തുള്ളി-- 2 ടീസ്പൂണ്‍
    പച്ചമുളക് അരിഞ്ഞത്-- 1-2 ടീസ്പൂണ്‍
    കറിവേപ്പില-രണ്ടു തണ്ട്
    സോയ സോസ്- - 1/2 ടീസ്പൂണ്‍
    തക്കാളി സോസ്-- 1 ടീസ്പൂണ്‍
    വിനാഗിരി- 1/2 ടീസ്പൂണ്‍ 


പാചകരീതി

കൂണ്‍ വൃത്തിയാക്കി നടുവേ മുറിച്ചുവെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച പേസ്റ്റ് ചേര്‍ക്കുക.ഒപ്പം മുളകുപൊടി, തൈര്, കശ്മീരി മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, രണ്ടോ മൂന്നോ ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 20 മിനിറ്റ് നേരം കൂണില്‍ ഇതെല്ലാം പുരട്ടിവെയ്ക്കുക.

ശേഷം അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി കൂണ്‍ പാകത്തിന് വറുത്ത് കോരി വെയ്ക്കുക. ശേഷം ഈ പാത്രത്തിലേയ്ക്ക് കുറച്ച് കറിവേപ്പില, ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതായ് ചതച്ചത് ഒരു ടീസ്പൂണ്‍, വെളുത്തുള്ളി ചതച്ചത് രണ്ട് ടീസ്പൂണ്‍, ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞത്, അര ടീസ്പൂണ്‍ സോയ സോസ്, ഒരു ടീസ്പൂണ്‍ തക്കാളി സോസ്, അര ടീസ്പൂണ്‍ വിനാഗിരി എന്നിവ ചേര്‍ത്തിളക്കുക. അതിലേയ്ക്ക് ആദ്യം വറുത്തുവെച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി വറുത്തെടുക്കാം. ചൂടോടെ വിളമ്പാം.

facebook twitter