+

എം.ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറങ്ങിയേക്കും. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധിക്കുന്നത്.

ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് എം.ടിയുടെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് എം.ടി ഐസിയുവില്‍ തുടരുന്നത്.

facebook twitter