ആവശ്യമുള്ള ചേരുവകള്‍:
മട്ടണ്‍ - കാല്‍ക്കിലോ
തേങ്ങാപ്പാല്‍ - അരക്കപ്പ്
സവാള - രണ്ടെണ്ണം
ഉരുളക്കിഴങ്ങ് - രണ്ട്
പച്ചമുളത് - 4
വെളുത്തുള്ളി - അല്‍പം
തക്കാളി - 3 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കസ്‌കസ് - ഒരു ടീസ്പൂണ്‍
കറുവപ്പട്ട , ഗ്രാമ്പൂ- പാകത്തിന്
മല്ലി- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില- രണ്ട് തണ്ട്
വെളിച്ചെണ്ണ- രണ്ട് ടേബില്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
മട്ടണ്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കി, ഇതിലേക്ക് ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ മിക്‌സ് ചെയ്ത് വെക്കുക. പിന്നീട് ഉരുളക്കിഴങ്ങ് മുറിച്ച് ചേര്‍ക്കണം. പിന്നീട് മല്ലിയും കസ്‌കസും നല്ലതു പോലെ അരച്ച് കുഴമ്പ് രൂപത്തിലാക്കി മാറ്റി വെക്കണം. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും നല്ലതുപോലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. മുകളില്‍ പറഞഅഞ എല്ലാ ചേരുവകളും ഒരുമിച്ച് ചേര്ത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വെക്കണം.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് മസാലകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ശേഷം മട്ടണും ചേര്‍ത്ത് ചൂടാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ഇറച്ചി സോഫ്റ്റ് ആവുന്നത് വരെ അടച്ച് വെച്ച് വേവിക്കണം. പിന്നീട് ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും മിക്‌സ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം. നല്ല കിടിലന്‍ മട്ടണ്‍ സ്റ്റൂ തയ്യാര്‍.