+

നിലമ്പൂരിൽ എൽ.ഡി.എഫിനായി പ്രമുഖ സ്ഥാനാർത്ഥിയെ ഇറക്കും : എം.വി ഗോവിന്ദൻ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് വന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ : കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് വന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചരണത്തിനുള്ളൂ എൽഡിഎഫ് താഴെത്തട്ടിലുള്ള പ്രവർത്തനം നടന്ന് വരികയാണ്.

പി വി അൻവർ യു ഡി എഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുന്ന നിലപാടാണ്. പി വി അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട നിലപാടാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ജയിക്കും. എൽഡിഎഫ് വലിയ കുതിപ്പ് നടത്തും.

അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എൽഡിഎഫ് സർക്കാറിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂരെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാർഥിയായിരിക്കും മത്സരരംഗത്ത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. എല്ലാവരും മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുകയാണ്. നിലമ്പൂരിലും വർഗ്ഗീയ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കും. അതിനെ എൽഡിഎഫ് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

facebook twitter