എല്ലാ സിനിമയിലും എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന നിര്‍ബന്ധം തനിക്കില്ലെന്ന് നടന്‍ നസ്ലെന്‍. വ്യത്യസ്തതയുള്ള സിനിമകളുടെ ഭാഗമാകുക എന്നത് തനിക്ക് താത്പര്യമുള്ള കാര്യമാണെന്നും അങ്ങനെയാണ് ലോകയും ആലപ്പുഴ ജിംഖാനയും ചെയ്തതെന്ന് നസ്ലെന്‍ പറഞ്ഞു
'ആലപ്പുഴ ജിംഖാനയുടെ കാര്യത്തില്‍ എനിക്കതിന്റെ കഥ കേട്ടിട്ട് ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് അതിന്റെ കഥ പറയുന്ന സ്‌റ്റൈല്‍ ആണ്. യഥാര്‍ത്ഥ ജീവിതത്തില്‍ മൂന്ന് മാസം ട്രെയിനിങ് കൊണ്ട് ആരും സ്റ്റേറ്റ് ലെവല്‍ ബോക്‌സിങ് കപ്പ് അടിക്കില്ല. തോല്‍ക്കുന്ന നായകനാണ് ആ സിനിമയില്‍ ഉള്ളത്. ലോകയിലും അങ്ങനെയുള്ള ഒരു നായകന്‍ തന്നെയാണ്. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന നിര്‍ബന്ധം എനിക്കില്ല. ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ലോകയിലേത്. വ്യത്യസ്തതയുള്ള കഥയാണ് ലോക, മാത്രമല്ല സിനിമയുടെ സ്‌കെയിലും വലുതാണ്. ഒരു പുതിയ അറ്റംപ്റ്റ് ആണ് അപ്പോള്‍ അതിന്റെ ഭാഗമാകുക എന്നത് എനിക്ക് താത്പര്യമുള്ള കാര്യമാണ്', നസ്ലെന്‍ പറഞ്ഞു.