+

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്: അസാധാരണ നീക്കം ഇതാദ്യമായിട്ട്

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്: അസാധാരണ നീക്കം ഇതാദ്യമായിട്ട്

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമര്‍ശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാര്‍ത്ത നല്‍കുന്നത് എ ജയതിലകാണെന്ന് എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരസ്യ വിമര്‍ശനത്തിന് എന്‍ പ്രശാന്തിനെ
സസ്‌പെന്‍ഡ് ചെയ്തിരുന്നു.

facebook twitter