മുംബൈ: ബൈയില്‍ 19 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കുട്ടികളെയെല്ലാം രക്ഷിച്ചു.ഇയാളില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആദ്യം വ്യക്തമാക്കിയെങ്കിലും വെടിയേറ്റ കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസിന് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് ഇയാള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് പൊലീസ് തിരികെ വെടിവെച്ചത്. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ രോഹിത് പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞയുടന്‍ മുംബൈ പൊലീസ്, ബോംബ് സ്‌ക്വാഡ്, പ്രത്യേക ദൗത്യസേന എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ബന്ദിയാക്കലിന് മുന്‍പായി രോഹിത് ആര്യ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. താന്‍ ആത്മഹത്യ ചെയ്യുന്നതിന് പകരം ഒരു പദ്ധതി ആസൂത്രണം ചെയ്‌തെന്നും അതിന്റെ ഭാഗമായി കുട്ടികളെ ബന്ദിയാക്കിയെന്നുമാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടത്.