ഭംഗിയുള്ള നഖങ്ങള്‍ക്കായി ഇതാ ചില ടിപ്സ്

06:30 PM Mar 12, 2025 | Neha Nair
നല്ല മിനുസമുള്ളതും ഭംഗിയുള്ളതുമായ നഖങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നഖം കുറച്ച് വളരുമ്പോഴേക്കും അത് പൊട്ടിപ്പോകുന്നതാണ് ഭൂരിപക്ഷംപേരും നേരിടുന്ന വലിയ പ്രശ്‌നം. കുറച്ച് വളരുമ്പോള്‍ തന്നെ നഖം കടിക്കുന്നതും നമ്മുടെ ഒരു ശീലമാണ്.

എന്നാല്‍ ഇതെല്ലാം നഖത്തിന്റെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കും. നഖം കടിക്കാതിരുന്നാല്‍ തന്നെ നഖത്തിന്റെ ഭംഗി ഒരു പരിധിവരെ നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും. നഖത്തിനായി മാനിക്യൂര്‍ വീട്ടില്‍ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

മൂന്ന് ദിവസം കൂടുമ്പോള്‍ നഖങ്ങളുടെ അരിക് വെട്ടിക്കൊടുക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെറിയ ചൂട് വെള്ളത്തില്‍ നഖം ഇടയ്ക്കിടയ്ക്ക് കഴുകുന്നതും നഖത്തിന് വളരെ നല്ലതാണ്. നഖം കഴുകുമ്പോള്‍ ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

കൈ കഴുകിയതിനുശേഷം കൈകള്‍ നന്നായി ഉണുന്നതും നഖത്തിന് നല്ലതാണ്. അല്ലാത്തപക്ഷം, നഖത്തിനടിയില്‍ വെള്ളം ഇരുന്ന് നിറവ്യത്യാസത്തിലേയ്ക്കും അതുപോലെ ബാക്ടീരിയകള്‍ വളരുന്നതിലേയ്ക്കുമെല്ലാം കാരണമാകും.