ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം യു.എസ് സന്ദർശിക്കും. 12, 13 തീയതികളിലാകും സന്ദർശനമെന്നാണ് പുറത്തുവരുന്ന വിവരം. വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ഫ്രാൻസിൽ 10, 11 തീയതികളിൽ നടക്കുന്ന എ.ഐ (നിർമിത ബുദ്ധി) ഉച്ചകോടിക്കു ശേഷമായിരിക്കും മോദി അമേരിക്കയിലേക്ക് പോകുക. എന്നാൽ, കൂടിക്കാഴ്ചയെപ്പറ്റി വൈറ്റ് ഹൗസിന്റെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എ.ഐ ഉച്ചകോടിക്കു ശേഷം മോദി 12ന് വാഷിങ്ടണിൽ എത്തുമെന്നാണു വിവരം.
അനധികൃത കുടിയേറ്റം, ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തിയേക്കും. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്ന് ഒരുക്കുമെന്നും സൂചനയുണ്ട്.
Trending :