ന​രേ​ന്ദ്ര മോ​ദി ചൈനക്കും അദാനിക്കും കീഴടങ്ങി : കോൺഗ്രസ്

06:59 PM Jun 06, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി : ‘ന​രേ​ന്ദ്ര സ​റ​ണ്ട​ർ’ എ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​​ശം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ന​രേ​ന്ദ്ര മോ​ദി ട്രം​പി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത് പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണെ​ന്നും അ​ദാ​നി​ക്കും ചൈ​ന​ക്കും അ​തി​ന് മു​മ്പ് കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഡോ. ​അ​ജോ​യ് കു​മാ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ചൈ​ന പാ​കി​സ്താ​ന് എ​ല്ലാ സ​ഹാ​യ​വും​ചെ​യ്തു. എ​ന്നി​ട്ട് ചൈ​ന​ക്കെ​തി​രെ ഒ​രു പ്ര​സ്താ​വ​ന പോ​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല. മോ​ദി എ​വി​ടെ പോ​യാ​ലും അ​ദാ​നി​ക്ക് ക​രാ​ർ ല​ഭി​ക്കു​ന്നു.

ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള അ​ദാ​നി ഗ്രൂ​പ്പി​ന്റെ വ​ള​ർ​ച്ച മോ​ദി​യു​ടെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, വൈ​ദ്യു​തി, ക​ൽ​ക്ക​രി ഖ​ന​നം എ​ല്ലാം അ​ദാ​നി​ക്ക് തീ​റെ​ഴു​തി. മോ​ദി​ക്ക് കീ​ഴ​ട​ങ്ങി​യ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Trending :