+

'നരിവേട്ട'യിലെ ആദ്യ ഗാനം പുറത്ത്

'നരിവേട്ട'യിലെ ആദ്യ ഗാനം പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നരിവേട്ട’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ‘മിന്നൽവള..’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. ജേക്‌സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന് അബിൻ ജോസഫാണ് തിരക്കഥ രചിക്കുന്നത്. പ്രശസ്ത തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

facebook twitter