അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതി : സൂംബാ ഡാന്‍സിനെതിരെ നാസര്‍ ഫൈസി കൂടത്തായി

06:59 PM Jun 27, 2025 |


കോഴിക്കോട്: സ്‌കൂളുകളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. അല്‍പ്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികള്‍ പോലും അങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. 

'നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മ്മികബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്', നാസര്‍ ഫൈസി കൂടത്തായി,  ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.