+

നാഷണൽ ആയുഷ് മിഷൻ: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, റെമഡി എഡ്യൂക്കേറ്റർ, സൈക്കോ തെറാപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, റെമഡി എഡ്യൂക്കേറ്റർ, സൈക്കോ തെറാപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ, സ്പെഷ്യൽ എഡ്യൂക്കേഷൻ – ഓട്ടിസം സ്പെക്ട്രത്തിലെ ഡി.എഡ്, സൈക്കോളജി/ അപ്ലൈഡ് സെക്കോളജി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് മേയ് 5 വൈകിട്ട് അഞ്ചിനകം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിലെ അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
അപേക്ഷാ കവറിന്റെ പുറത്തും അപേക്ഷയിലും തസ്തിക രേഖപ്പെടുത്തണം. പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ (സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി) മേയ് 8 ന് രാവിലെ 9.30 മുതൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in, ഫോൺ: 0471-2339552
facebook twitter