തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ദേശീയ കമീഷൻ രൂപവൽകരിക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരാതികളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനും സാമൂഹ്യ- സാമ്പത്തിക പുരോഗതിക്കും ക്ഷേമത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഭരണഘടനാധിഷ്ഠിതമായ ദേശീയ കമീഷൻ രൂപവൽകരിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി.
ദേശീയപട്ടികജാതി കമീഷൻ, ദേശീയപട്ടികവർഗ കമീഷൻ, ദേശീയ പിന്നോക്ക വിഭാഗ കമീഷൻ, ദേശീയ ന്യൂനപക്ഷ കമീഷൻ എന്നിവയുടെ മാതൃകയിലായിരിക്കണം മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി ദുർബലരായവർക്ക് വേണ്ടി കമീഷൻ രൂപവൽകരിക്കേണ്ടതെന്നും മന്നം ജയന്തി ആ ഘോഷത്തിൻ്റെ ഭാഗമായി പെരുന്നയിൽ ചേർന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് അവശ്യപ്പെട്ടു.