+

ദേശീയ ട്രാംപോളിൻ, ടമ്പ്‌ലിംഗ് ആൻഡ് അക്ക്രോബാറ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച വിജയം

ഡെറാഡൂണിൽ നടന്ന ട്രാംപോളിൻ ആൻഡ് ടമ്പ്‌ലിംഗ്, അക്ക്രോബാറ്റിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രാംപോളിൻ ആൻഡ്് ടമ്പ്‌ലിംഗ് വിഭാഗത്തിൽ 5 സ്വർണം, 2 വെള്ളി, 4 വെങ്കലം എന്നിങ്ങനെ കേരളം 11 മെഡലുകൾ കരസ്ഥമാക്കി. കൂടാതെ അക്ക്രോബാറ്റിക് ജിംനാസ്റ്റിക്‌സിൽ 2 വെങ്കല മെഡലുകളും നേടി.

കൊച്ചി : ഡെറാഡൂണിൽ നടന്ന ട്രാംപോളിൻ ആൻഡ് ടമ്പ്‌ലിംഗ്, അക്ക്രോബാറ്റിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രാംപോളിൻ ആൻഡ്് ടമ്പ്‌ലിംഗ് വിഭാഗത്തിൽ 5 സ്വർണം, 2 വെള്ളി, 4 വെങ്കലം എന്നിങ്ങനെ കേരളം 11 മെഡലുകൾ കരസ്ഥമാക്കി. കൂടാതെ അക്ക്രോബാറ്റിക് ജിംനാസ്റ്റിക്‌സിൽ 2 വെങ്കല മെഡലുകളും നേടി.

ട്രാംപോളിൻ ആൻഡ് ടമ്പ്‌ലിംഗ്  മിനി വിഭാഗം  പെൺകുട്ടികളുടെ ടീം ചാമ്പ്യൻഷിപ്പിൽ ആകാംഷ, ഈഷ, ജോർലിൻ, അനന്ധിത എന്നിവർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി, കൂടാതെ വ്യക്തിഗത വിഭാഗത്തിൽ ആകാംഷ വെള്ളിയും നേടി. ആൺകുട്ടികളുടെ വ്യക്തിഗത മിനി വിഭാഗത്തിൽ ധ്രുവ് വെള്ളി മെഡലിന് അർഹനായി. സബ് ജൂനിയർ ആൺകുട്ടികളിൽ ധർമിക് 4-ആം സ്ഥാനവും ജൂനിയർ  പെൺകുട്ടികളിൽ അനന്യ വെങ്കലവും നിരഞ്ജന 4-ആം സ്ഥാനവും നേടി. 

ജൂനിയർ  ആൺകുട്ടികളിൽ വ്യക്തിഗത വിഭാഗത്തിൽ വൈശാഖ് സ്വർണ്ണവും സീനിയർ  പെൺകുട്ടികളിൽ അന്വിത സചിൻ ടീം ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വ്യക്തിഗത വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കി. സീനിയർ  പുരുഷന്മാരിൽ  ടീം ചാമ്പ്യൻഷിപ്പിൽ അനൂപ്, സഞ്ജുകൃഷ്ണ, മുഹമ്മദ് നാഫിദ്, മുഹമ്മദ് നിബ്രാസുൽ ഹക്ക് എം.പി എന്നിവർക്ക് സ്വർണ്ണ മെഡൽ ലഭിച്ചു. മുഹമ്മദ് നിബ്രാസുൽ ഹക്ക് എം.പി വ്യക്തിഗത വിഭാഗത്തിലും സ്വർണ്ണ മെഡൽ നേടി. മിക്‌സഡ് ഡബിൾ കോമ്പൈൻഡിൽ അശ്വിൻ കെ സ്വർണം കരസ്ഥമാക്കി.അക്ക്രോബാറ്റിക് ജിംനാസ്റ്റിക്‌സ്  മത്സരങ്ങളിൽ യൂത്ത് മെൻസ് പെയർ  അതുൽ ചന്ദ്ര പി.ആർ, മുഹമ്മദ് ബാസിൽ കെ.പി. എന്നിവരും വിമെൻസ് പെയർ  ലക്ഷ്മി, പൗർണമി എന്നിവരും വെങ്കലം നേടി.

അരുൺ , ജംഷീർ, ധർമവീർ എന്നിവരാണ് ജിംനാസ്റ്റിക് പരിശീലകർ. 'ഞങ്ങളുടെ അത്‌ലറ്റുകളുടെ മികച്ച  പരിശ്രമവും സമർപ്പണവുമാണ് ഈ വിജയം നേടാൻ സഹായിച്ചത്. കേരളത്തിന് അഭിമാനമാകുന്ന നേട്ടമാണ് ഇവർ നേടിയതെന്ന് ജിംനാസ്റ്റിക്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ സെക്രട്ടറിയായ ജിത്തു വി എസ് പറഞ്ഞു.
 

facebook twitter