ദേശീയ യുവജന ദിനാഘോഷം 15ന്

01:35 PM Jan 13, 2025 | Litty Peter

സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15 ന്  ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിക്കും. തൈക്കാട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ രാവിലെ 10ന് സാംസ്‌കാരിക,  യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ യുവജന ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കു൦

യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ, ചെസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ്.