+

പ്രകൃതിദത്തമായ ഐസ്‌ക്രീം കഴിച്ചാലോ

നല്ല പഴുത്ത വരിക്ക ചക്കപ്പഴം -250 ഗ്രാം ഫ്രഷ് ക്രീം – 250 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം പാൽ – 1/4 കപ്പ് ചക്കപ്പഴം അരിഞ്ഞത് – 4 എണ്ണം അലങ്കരിക്കാൻ

ചേരുവകൾ
നല്ല പഴുത്ത വരിക്ക ചക്കപ്പഴം -250 ഗ്രാം
ഫ്രഷ് ക്രീം – 250 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
പാൽ – 1/4 കപ്പ്
ചക്കപ്പഴം അരിഞ്ഞത് – 4 എണ്ണം അലങ്കരിക്കാൻ
ഇനി തയ്യാറാക്കുന്ന വിധം നോക്കാം
മിക്‌സിയുടെ ജാറിൽ പഴുത്ത ചക്കപ്പഴം പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഫ്രഷ്‌ക്രീമും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് വീണ്ടും നന്നായി മിക്‌സിയിൽ അരച്ചെടുക്കുക.
അതിനു ശേഷം ഐസ്‌ക്രീം സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്കു മാറ്റി, അരിഞ്ഞു വെച്ച ചക്കപ്പഴം ഇതിന്റെ മുകളിൽ വിതറി പാത്രം അടച്ച് ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കുക. അടുത്ത ദിവസം നല്ല് കിടിലൻ ചക്ക ഐസ്‌ക്രീം റെഡി.

facebook twitter