+

എന്‍സിഇആര്‍ടിയുടെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഉള്‍പ്പടെയുള്ളവയുടെ ടൈറ്റില്‍ ഹിന്ദിയില്‍ ; വിവാദം

തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തൃഭാഷ നയത്തിനെതിരെ വലിയ എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ മാറ്റം.

വിവാദ നീക്കവുമായി എന്‍സിഇആര്‍ടി. എന്‍സിഇആര്‍ടിയുടെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഉള്‍പ്പടെയുള്ളവയുടെ ടൈറ്റില്‍ ഹിന്ദിയിലാക്കിയതാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തൃഭാഷ നയത്തിനെതിരെ വലിയ എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ മാറ്റം.

ഒന്ന്, രണ്ട്, മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ പേരിലാണ് എന്‍സിഇആര്‍ടി മാറ്റം വരുത്തിയിരിക്കുന്നത്. എന്‍സിആര്‍ടിയുടെ ആറാം ക്ലാസിലെ ഇം?ഗ്ലീഷ് പുസ്തകമായ 'ഹണിസക്കി'ളിന്റെ പുതിയ ടൈറ്റില്‍ 'പൂര്‍വി' എന്നാണ്. ഇത് കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകത്തിന്റെ ടൈറ്റില്‍ 'മൃദംഗ്' എന്നാണ്. മൂന്നാം ക്ലാസ് പുസ്തകത്തിന്റേത് 'സന്തൂര്‍' എന്നാക്കി മാറ്റിയിട്ടുണ്ട്. അതേ സമയം, ആറാം ക്ലാസിലെ കണക്ക് പുസ്തകത്തിന്റെ ടൈറ്റില്‍ മാത്തമാറ്റിക്‌സ് എന്നത് മാറ്റി 'ഗണിത് പ്രകാശ്' എന്നാക്കിയിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയില്‍ തന്നെയായിരുന്നു മുന്‍പ് ടൈറ്റിലുകള്‍ നല്‍കിയിരുന്നത്. ഈ നയത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഭാഷാ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് എന്‍സിഇആര്‍ടിയുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയുള്ള ത്രിഭാഷാ വിദ്യാഭ്യാസ നയം പാലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്നാട് ഈ നയം അംഗീകരിച്ചിട്ടില്ല. ത്രിഭാഷാ വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ തമിഴ് സാംസ്‌കാരികതയ്ക്ക് മേല്‍, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

facebook twitter