+

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ലീഡ്

ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

കോര്‍പ്പറേഷനില്‍ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകള്‍. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എന്‍ഡിഎ എട്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. 

കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എന്‍ഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവില്‍ പുറത്തുവരുന്നത്. ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

facebook twitter