രാജ്യത്ത് ഇന്ന് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ബഹ്റൈന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റിന് ഏഴ് മുതല്‍ 12 നോട്ട് വരെ വേഗതയുണ്ടാവും.
എന്നാല്‍, ഉച്ചയ്ക്ക് കാറ്റിന്റെ വേഗത ചില സമയങ്ങളില്‍ 25 നോട്ട് വരെ എത്താന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കടല്‍ മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.
കടലിലെ തിരമാലകളുടെ ഉയരം 1 മുതല്‍ 3 അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് 6 അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. പരമാവധി താപനില 270c ഉം കുറഞ്ഞ താപനില 290c ആവാന്‍ സാധ്യതയുണ്ട്. പരമാവധി ഈര്‍പ്പം 850cവും കുറഞ്ഞ ഈര്‍പ്പം 450c ആയിരിക്കും.