ഈ വർഷത്തെ നീറ്റ് യുജി എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പുതിയ വിജ്ഞാപനം പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) . പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ ആധാര്‍ സാധുവായ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷന് വേണ്ടിയാണിത്. 10-ാം ക്ലാസ് മാര്‍ക്ക്ഷീറ്റ്/ പാസിംഗ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.
APAAR ഐഡി (ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) NEET UG യുമായി സംയോജിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ഇതിനാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത്. സ്ഥിരീകരണം, രജിസ്‌ട്രേഷന്‍ പ്രക്രിയ എന്നിവ എളുപ്പമാക്കുന്നതിനും പരീക്ഷാ പ്രക്രിയയുടെ സമഗ്രത വര്‍ധിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്.
ലളിതമായ അപേക്ഷാ പ്രക്രിയ: ആധാര്‍ ഉപയോഗിക്കുന്നത് വിശദാംശങ്ങള്‍ സ്വയമേവ പൂരിപ്പിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മാനുഷിക പിശകുകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു
പരീക്ഷാ കാര്യക്ഷമത: യുഐഡിഎഐ അവതരിപ്പിച്ച ഫേസ് ഓതന്റിക്കേഷന്‍ രീതി പോലുള്ള ആധാര്‍ അധിഷ്ഠിത സാങ്കേതികവിദ്യയിലെ പുരോഗതിയോടെ, ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ വേഗത്തില്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ പൂർത്തിയാക്കാം.വേഗത്തിലുള്ള ഹാജര്‍ പരിശോധന: വേഗത്തിലും കൂടുതല്‍ കൃത്യവുമായ ഐഡന്റിറ്റി വെരിഫിക്കേഷന്‍ പ്രാപ്തമാകുന്നതിലൂടെ പരീക്ഷാ ഹാളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നു.