20 യുവാക്കളുടെ ജീവന്‍ നഷ്ടമായതില്‍ ആശങ്ക, നേപ്പാളില്‍ രാജഭരണത്തിനെതിരെ പോരാടി നേടിയ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് സിപിഎം

06:54 AM Sep 11, 2025 | Suchithra Sivadas

നേപ്പാളിലെ ജെന്‍ സി കലാപം കത്തിപ്പടരുന്ന സാഹചര്യം മുതലെടുക്കാന്‍ മറ്റ് ശക്തികളെ അനുവദിക്കരുതെന്ന് സി പി എം. ജനമുന്നേറ്റത്തിന്റെ ഫലം ജനാധിപത്യ പുനസ്ഥാപനമാകണം, ഫ്യൂഡല്‍ ഭരണത്തിലേക്കുള്ള തിരിച്ചുപോക്കാകരുത്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി കേട്ട് വേണ്ട നടപടിയെടുക്കണമെന്നും സി പി എം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. രാജഭരണത്തിനെതിരെ പോരാടി നേടിയ ജനാധിപത്യം സംരക്ഷിക്കപ്പെടണം. 20 യുവാക്കളുടെ ജീവന്‍ നഷ്ടമായതില്‍ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും സി പി എം വ്യക്തമാക്കി.


സര്‍ക്കാറുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതുമാണ് നേപ്പാളിലെ യുവാക്കളുടെ രോഷത്തിന് യഥാര്‍ത്ഥ കാരണം. കൊടും അഴിമതിയും തൊഴിലില്ലായ്മയും പ്രശ്‌നം രൂക്ഷമാക്കി. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതിനെ സി പി എം ശക്തമായി അപലപിച്ചു.