ഔദ്യോഗിക ഷെഡ്യൂള്‍ പ്രകാരം, ഓണ്‍ലൈന്‍ പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മെയ് 8 രാത്രി 11:59 വരെ ആണ്. വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം മെയ് 9 മുതല്‍ മെയ് 10 വരെ രാത്രി 11:59 വരെ ആയിരിക്കും. എക്സാം സിറ്റി സ്ലിപ്പുകള്‍ പ്രസിദ്ധീകരിക്കല്‍, അഡ്മിറ്റ് കാർഡുകള്‍ തുടങ്ങിയ മറ്റ് തീയതികള്‍ പിന്നീട് അറിയിക്കും. ജൂണ്‍ 21 മുതല്‍ ജൂണ്‍ 30 വരെ ആയിരിക്കും നെറ്റ് പരീക്ഷ.
ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 1,150 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. ജനറല്‍- ഇ ഡബ്ല്യു എസ്/ ഒ ബി സി- എന്‍ സി എല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 600 രൂപയും എസ് ടി/ എസ് സി, ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ 325 രൂപയും അടയ്ക്കണം. ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ്/ യു പി ഐ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം