+

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

ദഹേഗ് : നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലെ യുദ്ധത്തിന്റെ പേരിലായിരുന്നു കോടതി നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇത് പിൻവലിക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചത്.

ഗസ്സയിൽ ആയിരങ്ങളുടെ കുരുതിയും ആശുപത്രി സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തുള്ള യുദ്ധകുറ്റങ്ങളും മുൻനിർത്തിയാണ്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ എന്നിവർക്കെതിരെ അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.

ഐ.സി.സി പ്രീ-ട്രയൽ ചേംബർ ഒന്നിലെ മൂന്ന്​ ജഡ്ജിമാർ ഒറ്റക്കെട്ടായാണ്​ വാറണ്ട്​ ​കൈമാറാൻ തീരുമാനിച്ചത്​.ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദഈഫിനും അറസ്റ്റ്​ വാറണ്ടുണ്ട്​. ദഈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സ നിവാസികൾക്ക്​ ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങൾക്ക്​ ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു. 

Trending :
facebook twitter