കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. 9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.
പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം 200 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദില്ലിയില്‍ എത്തി. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.