വിപണി വിഹിതവുമായി ജിയോയുടെ കുതിപ്പ്; 2.17 ദശലക്ഷം പുതിയ വരിക്കാർ

09:16 PM May 10, 2025 |


റിലയൻസ് ജിയോ വരിക്കാരുടെ എണ്ണത്തിൽ മാസം തോറും മികച്ച മുന്നേറ്റം കൊയ്തു കൊണ്ടിരിക്കുകയാണ് . മാർച്ച് മാസത്തിൽ വരിക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ജിയോയ്ക്ക് ഉണ്ടായത്. 2.17 ദശലക്ഷം പുതിയ വരിക്കാരെയാണ് ജിയോ മാർച്ച് മാസത്തിൽ ചേർത്തത്. പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ 74 ശതമാനം വിപണി വിഹിതമാണ് ജിയോ സ്വന്തമാക്കിയത്.
പുതിയ വിഎൽആർ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യൺ വരിക്കാരെയാണ് ഈ വിഭാഗത്തിൽ കൂട്ടിച്ചേർത്തത്. കണക്റ്റിവിറ്റി ഇൻഡസ്ട്രിയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായ 5ജി എഫ്ഡബ്ല്യുഎ മേഖലയിൽ ജിയോയ്ക്ക് 82 ശതമാനം വിപണി വിഹിതമുണ്ട്. 5.57 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് 2025 മാർച്ചിലെ കണക്കനുസരിച്ച് ഈ മേഖലയിലുള്ളത്