ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കണമെന്ന് റാപ്പർ വേടൻ. പുതിയ ആൽബത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വേടൻ. ആൽബം കണ്ടിരുന്നോ ? പാട്ട് കേട്ടിരുന്നോ ? എങ്ങനെയുണ്ടായിരുന്നു ? ഇനിയും ഇതുപോലെത്തെ വരികൾ വരും എന്നായിരുന്നു വേടന്റെ മറുപടി. പുലിപ്പല്ല് കേസിൽ വേടനെ വീട്ടിലും ലോക്കറ്റ് നിർമിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വിവാദങ്ങൾക്കിടെയാണ് വേടന്റെ ‘മോണോലോവ’ എന്ന ആൽബം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. . യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി.