റിയാദ് മെട്രോക്കും ബസ് സര്‍വീസുകള്‍ക്കും പുതിയ സമയക്രമം

01:22 PM Mar 01, 2025 | Suchithra Sivadas

റമദാന്‍ മാസം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പൊതു ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട്. റിയാദ് മെട്രോയുടെയും പൊതു ഗതാഗത സര്‍വീസ് നടത്തുന്ന ബസുകളുടെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. 


വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും  ബസുകള്‍  പുലര്‍ച്ചെ 3 മണി വരെയും സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സര്‍വീസ് നടത്തൂ. ഇത് പുലര്‍ച്ചെ മൂന്ന് മണി വരെ തുടരുകയും ചെയ്യും. റമദാന്‍ മാസത്തില്‍ പൊതു ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാ?ഗമായാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.