പത്തനംതിട്ട മെഴുവേലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കും. കുഞ്ഞിന്റെ മരണത്തില്‍ കൊലപാതക സാധ്യതയാണ് പൊലീസ് കാണുന്നത്.
വീട്ടില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീടിന്റെ പറമ്പില്‍ തള്ളിയെന്നും യുവതി മൊഴി നല്‍കിയിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭിണി ആയതെന്നും അവിവാഹിതയായ 21 കാരിയുടെ മൊഴിയിലുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ചാകും പൊലീസ് എഫ്‌ഐആറില്‍ മാറ്റംവരുത്തുക. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യും.
Trending :