
ചേർത്തല: നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ് ലിം കൺസോളിഡേഷൻ നടന്നിട്ടുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു വോട്ട് എം. സ്വരാജിലേക്കും മുസ് ലിം വോട്ട് പി.വി. അൻവറിലേക്കും ഏകീകരിച്ചു. 25,000 വോട്ട് അൻവർ പിടിച്ചാൽ ഫലം എൽ.ഡി.എഫിന് അനുകൂലമാകും. അൻവർ പിടിക്കുന്ന വോട്ടിൽ ചെറിയ ശതമാനം എൽ.ഡി.എഫിൻറെയും വലിയ ശതമാനം യു.ഡി.എഫിൻറേതും ആയിരിക്കും.
ഈ സാഹചര്യത്തിൽ യു.ഡി.എഫിൻറെ സാധ്യത കുറയുകയും എൽ.ഡി.എഫിൻറെ സാധ്യത കൂടുകയും ചെയ്യും. അൻവർ കൂടുതൽ വോട്ട് പിടിച്ചില്ലെങ്കിൽ യു.ഡി.എഫ് വിജയിക്കാനും സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.