+

ഞങ്ങള്‍ ആഗ്രഹിക്കുന്നത് നിമിഷപ്രിയയുടെ വധശിക്ഷ ; കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല, ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍  തുടരുന്നതിനിടെ, കടുത്ത നിലപാടുമായി തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്റെ ഫേസ്ബുക് പോസ്റ്റ്. തങ്ങളുടെ

സനാ :  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍  തുടരുന്നതിനിടെ, കടുത്ത നിലപാടുമായി തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്റെ ഫേസ്ബുക് പോസ്റ്റ്. തങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ലെന്നും ആരുമായി സംസാരിച്ചിട്ടും വിളിച്ചിട്ടുമില്ലെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി വ്യക്തമാക്കി. അറബിയിലും മലയാളത്തിലും ആണ് പോസ്റ്റ്. 

 കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി.

 'ഞങ്ങള്‍ ഇതുവരെ ആരെയും കണ്ടിട്ടില്ല. ആരുമായും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തെറ്റായ വാര്‍ത്തകളും പച്ചക്കളളങ്ങളുമാണ്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ശിക്ഷ നടപ്പാക്കണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമങ്ങള്‍, കുറ്റക്കാരിയായ നിമിഷപ്രിയയെ കുറ്റവാളിയെന്നതിനു പകരം പാവമെന്ന നിലയില്‍ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. 

അവള്‍ നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം അവര്‍ ഒതുക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ച് ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ്. കുറ്റവാളിയുടെ ശിക്ഷ നടപ്പിലാക്കണം. അത് ഞങ്ങളുടെ അവകാശമാണ്'- എന്നാണ് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതോടൊപ്പം നിരവധി മാധ്യമ വാര്‍ത്തകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലും നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഫത്താഹ് മഹ്ദി പറഞ്ഞിരുന്നു. 'അനുരഞ്ജന ശ്രമങ്ങളോടുളള ഞങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. 

ദൈവത്തിന്റെ വിധിയാണ് കേസില്‍ നടപ്പാക്കേണ്ടത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ല. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ നീണ്ടതും മടുപ്പിക്കുന്നതുമായ നിയമപ്രക്രിയയും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കാനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനും സത്യത്തെ വളച്ചൊടിക്കാനുമുളള ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം ദുഖമുണ്ടാക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. 


 

Trending :
facebook twitter