നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ കേന്ദ്രത്തിന് കത്തയച്ചു

09:23 AM Jul 10, 2025 |


യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. അടൂർ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യത തേടിയുള്ള അവസാന ശ്രമമാണ് നടക്കുന്നത്.  യെമന്‍ പൗരന്‍ കൊല്ലപ്പെട്ടകേസില്‍ ഈ മാസം 16ന് വധശിക്ഷ നടപ്പാക്കാനാണ്  ഉത്തരാവായത്.  യമനില്‍ നിമിഷയുടെ മോചനത്തിനായി ഇടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം നാളെ സനായിലെത്തും.  നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും

  ജയിലില്‍ നിമിഷ പ്രിയയെ കാണാനും ശ്രമിക്കുന്നുണ്ട്.  തലാലിന്‍റെ കുടുംബം വധശിക്ഷ നടപ്പാക്കാന്‍ സമ്മതമറിയച്ചതോടെയാണ് തീയതി തീരുമാനിക്കപ്പെട്ടത്.  വാഗ്ദാനം ചെയ്ത് ഒരു മില്യണ്‍ ഡോളര്‍ തലാലിന്‍റെ കുടുംബം സ്വീകരിക്കാന്‍ തയ്യാറായാല്‍ വധശിക്ഷ ഒഴിവാകുമെന്നാണ് പ്രതീക്ഷ.നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണ്.