മലപ്പുറത്ത് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

07:06 AM Jun 18, 2025 |


 മലപ്പുറം തിരൂരില്‍ ഒമ്പതു മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിനെ വില്‍ക്കുന്നതിലടക്കം കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

നേരത്തെ വില്‍പ്പനയില്‍ ഇടനിലക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞദിവസമാണ് തിരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ വിറ്റത്. ഒന്നരലക്ഷം രൂപയ്ക്ക് കോഴിക്കോട് താമസമാക്കിയ യുവതിയാണ് കുഞ്ഞിനെ ഇവരില്‍ നിന്ന് വാങ്ങിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന രണ്ടാം അച്ഛന്‍ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.