ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കുവെച്ചു, ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം

06:51 AM Oct 31, 2025 | Suchithra Sivadas

മലപ്പുറത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. 

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കുവെച്ചെന്നാരോപിച്ച് ക്ലാസിലെ തന്നെ മറ്റ് വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ സംഘമായി ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഹര്‍ഷിദിന്റെ കുടുംബം പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.