ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല ; എൻകെ പ്രമേചന്ദ്രൻ എംപി

06:32 PM Dec 17, 2025 | Neha Nair

ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രമേചന്ദ്രൻ എംപി. ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി.