+

സ്‌കൂളുകളില്‍ പണപ്പിരിവ് വേണ്ട, കര്‍ശന നിര്‍ദേശവുമായി കുവൈത്ത്

വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ സ്‌കൂള്‍ ജീവനക്കാരില്‍ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ സ്‌കൂള്‍ ജീവനക്കാരില്‍ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് ഒരു പൊതു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. 

കുവൈത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനം അറബ്, ഇസ്ലാമിക ലോകത്ത് ഒരു മാതൃകയാണെന്നും കുവൈത്തി സമൂഹത്തിന്റെ ദാനശീലത്തെയും ഐക്യദാര്‍ഢ്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു നീണ്ട ചരിത്രം അതിനുണ്ടെന്നും വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മറിയം അല്‍ എനെസി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നതിനായി അവ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ടി സാമൂഹിക കാര്യ മന്ത്രാലയം, കുടുംബകാര്യ മന്ത്രാലയം, ബാല്യകാല കാര്യ മന്ത്രാലയം എന്നിവയുടെ നിര്‍ദ്ദേശങ്ങളുടെ പ്രതികരണമായാണ് ഈ നടപടിയെന്നും അവര്‍ വിശദീകരിച്ചു.

Trending :
facebook twitter