'മകനില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

08:34 AM Dec 29, 2024 | Suchithra Sivadas

മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. 

വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അവര്‍ പറഞ്ഞു. യു പ്രതിഭയുടെ മകന്‍ കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തില്‍ വിട്ടയച്ചു. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടന്നത്.