കന്നഡ ഭാഷയ്‌ക്കെതിരെ പരാമര്‍ശം പാടില്ല; കമല്‍ഹാസന് വിലക്കേര്‍പ്പെടുത്തി ബെംഗളൂരു കോടതി

04:41 PM Jul 07, 2025 | Renjini kannur

കന്നഡ ഭാഷയ്ക്കെതിരെ പരാമർശം നടത്തുന്നതില്‍ നടൻ കമല്‍ഹാസന് കർശന വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. കന്നഡ ഭാഷയെയോ സംസ്‌കാരത്തെയോ അപകീർത്തിപ്പെടുത്തുന്നതോ അവഹേളിക്കുന്നതോ ആയ പരാമർശങ്ങള്‍ നടത്തുന്നതിലാണ് വിലക്ക് ഏർപ്പെടുത്തിയത്.കന്നഡ സാഹിത്യ പരിഷത്ത് (കെഎസ്പി) സംഘടന പ്രസിഡന്റ് മഹേഷ് ജോഷി സമർപ്പിച്ച പരാതിയെ തുടർന്നാണ് അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചത്.

തഗ് ലൈഫ് സിനിമയുടെ പ്രചാരണ വേളയില്‍ കമല്‍ ഹാസൻ കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്‌ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് കമല്‍ഹാസന്റെ മുൻ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബെംഗളൂരു കോടതി വിലക്കേർപ്പെടുത്തിയത്.കന്നഡ സാഹിത്യ പരിഷത്ത് (കെഎസ്പി) സംഘടന പ്രസിഡന്റ് മഹേഷ് ജോഷി സമർപ്പിച്ച പരാതിയെ തുടർന്നാണ് അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചത്.

തഗ് ലൈഫ് സിനിമയുടെ പ്രചാരണ വേളയില്‍ കമല്‍ ഹാസൻ കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്‌ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് കമല്‍ഹാസന്റെ മുൻ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബെംഗളൂരു കോടതി വിലക്കേർപ്പെടുത്തിയത്.