+

നൂഡിൽസ് സിംപിളായി വീട്ടിലുണ്ടാക്കാം

ഹക്ക നൂഡിൽസ് – 2 കപ്പ് മുട്ട – 2 അരിഞ്ഞ പച്ചക്കറികൾ (കാരറ്റ്, കാപ്സികം, കാബേജ്) – ഒന്നേകാൽ കപ്പ് സോയ സോസ് – മുക്കാൽ ടീസ്പൂൺ ഗ്രീൻ ചില്ലി സോസ് – അര ടീസ്പൂൺ

ചേരുവകൾ:

ഹക്ക നൂഡിൽസ് – 2 കപ്പ്

മുട്ട – 2

അരിഞ്ഞ പച്ചക്കറികൾ (കാരറ്റ്, കാപ്സികം, കാബേജ്) – ഒന്നേകാൽ കപ്പ്

സോയ സോസ് – മുക്കാൽ ടീസ്പൂൺ

ഗ്രീൻ ചില്ലി സോസ് – അര ടീസ്പൂൺ

വെളുത്തുള്ളി – 2 ടീസ്പൂൺ അരിഞ്ഞത്

കുരുമുളക് പൊടി – 1 ടീസ്പൂൺ

എണ്ണ – 3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

നൂഡിൽസ് മുങ്ങാൻ പാകത്തിനുള്ളത്ര വെള്ളം തിളപ്പിക്കുക.

ഇതിലേക്ക് അര ടീസ്പൂൺ എണ്ണ ചേർക്കുക.

തിളച്ചുകഴിഞ്ഞാൽ വെള്ളത്തിലേക്ക് ഹക്ക നൂഡിൽസ് ഇടുക.

നൂഡിൽസ് വെന്തുവെന്ന് ഉറപ്പാക്കി വെള്ളം വറ്റിക്കഴിഞ്ഞാൽ ഇതു അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം.

പാനിലേക്ക് അര ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക.

മുട്ട നന്നായി ഇളക്കി വേകുമ്പോൾ മാറ്റിവയ്ക്കുക.

എണ്ണ പാനിലേക്ക് ഒഴിച്ച് വെളുത്തുള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

ഇതിനുശേഷം ചെറുതായി അരിഞ്ഞ കാരറ്റും കാബേജും ചേർക്കുക.

പച്ചമണം മാറുന്നതുവരെ മീഡിയം തീയിൽ വയ്ക്കുക.

ഇനി കാപ്സികം ചേർത്ത് രണ്ടു മിനുട്ട് വഴറ്റുക.

ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, കുമുളക് പൊടി എന്നിവ ചേർക്കുക.

തീ നല്ലപോലെ കൂട്ടി നന്നായി ഇളക്കുക. കുറച്ച് സമയത്തേക്ക് തിളയ്ക്കാൻ വയ്ക്കുക.

പച്ചക്കറികളിൽ സോസ് നന്നായി പിടിക്കുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

ഇതിലേക്ക് ചിക്കി വച്ചിരിക്കുന്ന മുട്ട ചേർത്ത് ഇളക്കാം.

ഇനി നേരത്തെ വേവിച്ചുവച്ചിരിക്കുന്ന നൂഡിൽസ് ചേർക്കുക.

ഇത് മറ്റ് കൂട്ടുകളുമായി നന്നായി യോജിപ്പിച്ച് രണ്ട് മിനുട്ട് നേരം ഇളക്കുക.
 

facebook twitter