+

'ഇനി അങ്ങുന്ന് പറയുന്നത് പോലെ കേട്ടോളാമേ. ഒന്ന് പോടാപ്പാ'; കലാപാഹ്വാനക്കേസില്‍ പൊലീസിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി

കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിനെയും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്.

കലാപാഹ്വാനക്കേസില്‍ പൊലീസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. വാറോല കിട്ടി. ഇനി അങ്ങുന്ന് പറയുന്നത് പോലെ കേട്ടോളാമേ. ഒന്ന് പോടാപ്പാ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അബിന്‍ വര്‍ക്കിയുടെ പ്രതികരണം.

കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു അബിന്‍ വര്‍ക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. ടൗണ്‍ എസ്‌ഐ പി പി ഷമീലിന്റെ പരാതിയിലായിരുന്നു കേസ്.

കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിനെയും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശം കേട്ട് കെഎസ്യുക്കാരെ ആക്രമിച്ചാല്‍ തെരുവില്‍ അടിക്കുമെന്ന് അബിന്‍ വര്‍ക്കി നേരത്തെ പറഞ്ഞിരുന്നു. 

facebook twitter