ആവശ്യമായ സാധനങ്ങൾ
കപ്പലണ്ടി – 200 ഗ്രാം
പഞ്ചസാര – 200 ഗ്രാം
ഏലയ്ക്ക – നാലെണ്ണം പൊടിച്ചത്
തയാറാക്കുന്ന വിധം
കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞെടുക്കുക. പഞ്ചസാര ഒരു പാനിൽ ചെറുതീയിൽ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ഇനി വറുത്ത് വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റി ഷേപ്പനുസരിച്ച് മുറിച്ചെടുക്കാം. ശർക്കര ചേർത്തും ഉണ്ടാക്കാം.