+

ഇനി തനിക്കൊപ്പം,തൻ്റെ സ്വന്തക്കാരൻ' സണ്ണി ജോസഫിനെ അഭിനന്ദനം കൊണ്ടു മൂടി സ്നേഹവായ്പ്പോടെ കെ.സുധാകരൻ

കെ. സുധാകരന് പുറകെ കണ്ണൂരിൽ നിന്നുള്ള മറ്റൊരു കെ.പി.സി.സി അദ്ധ്യക്ഷന് ഡി.സി.സി ഓഫിസിൽ വൻ വരവേൽപ്പ്' കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ നേതൃത്വത്തിലാണ് നിയുക്ത പ്രസിഡൻ്റ് സണ്ണി ജോസഫിനെ

കണ്ണൂർ : കെ. സുധാകരന് പുറകെ കണ്ണൂരിൽ നിന്നുള്ള മറ്റൊരു കെ.പി.സി.സി അദ്ധ്യക്ഷന് ഡി.സി.സി ഓഫിസിൽ വൻ വരവേൽപ്പ്' കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ നേതൃത്വത്തിലാണ് നിയുക്ത പ്രസിഡൻ്റ് സണ്ണി ജോസഫിനെ മൂവർണ ഷാൾ അണിയിച്ചും ലഡു നൽകിയും സ്വീകരിച്ചു. തുടർന്ന് ഇരുവരും നടത്തിയ വാർത്താ സമ്മേളനത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന കാലം ഓർത്തെടുക്കുകയും ചെയ്തു.

2001 ൽ താൻ ഡി.സി സി പ്രസിഡൻ്റായപ്പോൾ അന്ന് ജനറൽ സെക്രട്ടറിയായിരുന്നു സണ്ണി ജോസഫ്. പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഡി.സി.സി പ്രസിഡൻ്റായി. ഇപ്പോഴിതാ തനിക്ക് പകരം കെ.പി സി.സി അദ്ധ്യക്ഷ പദവിയിലുമെത്തിയെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ തൻ്റെയും പാർട്ടിയുടെയും കരുത്താണ് സുധാകരനെന്നും ആ തണലിൽ ഇനിയും കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെ.പി.സി.സി പ്രസിഡൻ്റായി നോമിനേറ്റ് ചെയ്ത വിവരം എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറികെ.സി വേണുഗോപാലാണ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ചറിയിച്ചത്. ഉടൻ കെ. സുധാകരൻ്റെ തോട്ടട നടാലിലെ വീട്ടിലെത്തി സണ്ണി ജോസഫ് അനുഗ്രഹം വാങ്ങുകയും ചെയ്തു. രാത്രി ഏഴിന് ഒന്നിച്ചു കണ്ണൂർ ഡി.സി സി ഓഫിസിലെ വാർത്താ സമ്മേളനത്തിലും സ്വീകരണത്തിലും ഒരുമിച്ചു പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

ഇതുപ്രകാരം സുധാകരൻ കൃത്യസമയത്തു തന്നെ എത്തുകയും ചെയ്തു. ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ സുധാകരനെ വരവേറ്റത്. ഇതിനു ശേഷം കാൽ മണിക്കൂർ കഴിഞ്ഞു വന്ന സണ്ണി ജോസഫിനും ഉജ്ജ്വല സ്വീകരണം നൽകി. അടച്ചിട്ട മുറിയിൽ ഇരുനേതാക്കളും ഇരുപതു മിനുട്ടോളം കുടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് ഒരുമിച്ചു മാധ്യമ പ്രവർത്തകരെ കണ്ടത്.

facebook twitter