ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ ശാഖകളിലെ 400 എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി 2025 ഏപ്രിൽ 30.
ഉദ്യോഗാർത്ഥികൾക്ക് www.npcil.nic.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് NPCIL ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഒഴിവുകൾ:
മെക്കാനിക്കൽ: 150
ഇലക്ട്രിക്കൽ: 80
കെമിക്കൽ: 60
ഇലക്ട്രോണിക്സ്: 45
ഇൻസ്ട്രുമെന്റേഷൻ: 20
സിവിൽ: 45
യോഗ്യത:
BE/B.Tech/B.Sc (എഞ്ചിനീയറിംഗ്) അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് M.Tech ബിരുദം (60% മാർക്ക്)
2023/2024/2025 വർഷത്തെ GATE സ്കോർ നിർബന്ധം
പ്രായപരിധി (വർഷം 2025 ഏപ്രിൽ 30 ന്):
GEN/EWS: 26 വയസ്സ്
OBC (Non-creamy layer): 29 വയസ്സ്
SC/ST: 31 വയസ്സ്
ശമ്പളം:
പരിശീലന കാലത്ത് 74,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. കൂടാതെ, 30,000 രൂപ ഒറ്റത്തവണ ബുക്ക് അലവൻസ് നൽകും.
പരിശീലനം പൂർത്തിയാക്കിയാൽ 56,100 രൂപ പ്രാരംഭ ശമ്പളത്തോടെ സയന്റിഫിക് ഓഫീസർ (ഗ്രൂപ്പ് C) തസ്തികയിൽ നിയമനം ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ:
GATE സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട് ലിസ്റ്റ് തയ്യാറാക്കുക. ജൂൺ 9-21 തീയതികളിൽ ഇന്റർവ്യു നടക്കും.