മദ്ധ്യപ്രദേശിലെ ആശുപത്രിക്കുള്ളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.മധ്യപ്രദേശിലെ നര്‍സിംഗ്പൂരിലെ ജില്ലാ ആശുപത്രിക്കുള്ളിലാണ് സംഭവം. സന്ധ്യാചൗധരി എന്ന യുവതിയാണ് ഇരയായത്. യുവതിയുടെ അടുത്തിരുന്ന് യുവാവ് അവളുടെ കഴുത്ത് മുറിച്ച ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിട്ടും ആരും ഇടപെടാനോ യുവതിയെ രക്ഷിക്കാനോ തയ്യാറായില്ല.
ആശുപത്രി ജീവനക്കാരും അവിടെയുണ്ടായിരുന്നവരും മൊബൈലില്‍ വീഡിയോ പകര്‍ത്തിയെങ്കിലും ആരും തന്നെ യുവതിയെ സഹായിക്കാനായി രംഗത്ത് വന്നതേയില്ല. ഇയാര്‍ഫോണ്‍ ഓണാക്കി ചെവിയില്‍ തിരുകിവെച്ച യുവാവ് പല തവണ യുവതിയുടെ കഴുത്തു മുറിച്ചു.
ഇവര്‍ നിലത്തു കിടക്കുകയും പ്രതിയായ അഭിഷേക് കോഷ്ടി എന്ന യുവാവ് കഴുത്തറുക്കുമ്ബോള്‍ യുവതി വേദന കൊണ്ടുപിടയുന്നത് കാണാം യുവതി വീണ്ടും ചലിക്കുമ്ബോള്‍ വീണ്ടും കഴുത്തറുക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്്. ജൂണ്‍ 27-ന് പകല്‍ സമയത്ത് സന്ധ്യയെ ഇയാള്‍ കത്തികൊണ്ട് ആക്രമിച്ചതാണ് സംഭവം. വീഡിയോയില്‍ ഇരുവര്‍ക്കും ചുറ്റും നിരവധി പേരെ കാണാമെങ്കിലും ആരും ഇടപെട്ടില്ല.