ചുരുക്കം സിനിമകളിലൂടെ മലയാളത്തിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് നൈല ഉഷ. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരം റേഡിയോ ജോക്കികൂടെയാണ്. സുരേഷ് ഗോപി നായകനായ പാപ്പാൻ സിനിമയിൽ താരത്തിന്റെ വേഷം വളരെ മികച്ചതായിരുന്നു. നടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ.കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമന്റുമായി എത്തിയത്.അടുത്ത വർഷം നാല്പത് വയസ്സാകുന്ന ഒരാളാണോ ഇത്,എങ്ങനെ ഈ ലുക്ക് കാത്തുസൂക്ഷിക്കുന്നു തുടങ്ങിയ കമന്റുകളാണ് വരുന്നത്.