ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്. വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. അതിനാവശ്യം നെല്ലിക്കയും ഇഞ്ചിയുമാണ്.
നെല്ലിക്ക അരച്ച് അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക.
രാത്രിയില്‍ കലര്‍ത്തിവെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്പോഴേക്കും നിങ്ങള്‍ക്ക് ഫലം അനുഭവിച്ചറിയാനാകും. അമിത വണ്ണമുള്ളവരും കുടവയറുള്ളവരും ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ