ഭുവന്വേശ്വർ: ഒഡിഷയിൽ മിന്നലേറ്റ് 9 പേർ മരിച്ചു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് 9 പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ അനുഭവപ്പെട്ട കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് സംഭവം. നിരവധിപ്പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.
കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പലയിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ മൺവീടിന് സമീപത്തെ വരാന്തയിൽ നിൽക്കുകയായിരുന്ന കൗമാരക്കാർക്കും മിന്നലേറ്റ് ദാരുണാന്ത്യം സംഭവിച്ചു.