സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന '1098' (Ten Nine Eight)ന്റെ ട്രെയിലർ വിനയ് ഫോർട്ട് പുറത്തുവിട്ടു. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്ര നിർമ്മിക്കുന്ന ചിത്രം ജനുവരി 17ന് തിയറ്ററുകളിലെത്തും.