+

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നേടി റിലയന്‍സ് ഉള്‍പ്പെടെ കമ്പനികള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ റിലയന്‍സ് അടക്കം ഇന്ത്യന്‍ കമ്പനികള്‍ക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വരും.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുതിയ സാഹചര്യത്തില്‍ എങ്ങനെ വേണം എന്നതില്‍ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തീരുമാനം എന്താണെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അഭ്യര്‍ത്ഥന. അമേരിക്ക റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം. റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കയാകുകയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് ഇന്ത്യയുടെ നയം. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ റിലയന്‍സ് അടക്കം ഇന്ത്യന്‍ കമ്പനികള്‍ക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ കമ്പനികള്‍ തേടിയത്.

facebook twitter