
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥര്‍ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയത്.
മുരാരി ബാബുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
29ന് കസ്റ്റഡിയില്‍ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും.